കൊല്‍ക്കത്തയിലെ മുനിസിപ്പല്‍ ബോഡി റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോഗ്രസ് നേതാവുമായ സുജിത് ബോസിന്റെ കൊല്‍ക്കത്തയിലെ സ്വത്തുക്കളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. റെയ്ഡ് നടക്കുന്ന സ്ഥലങ്ങള്‍ കനത്ത സുരക്ഷയിലാണ് വളഞ്ഞിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ഡറായ അയാന്‍ ഷീലിനെ മാര്‍ച്ച് 19 ന് സ്‌കൂള്‍ ജോലി തട്ടിപ്പില്‍ പങ്കാളിയായതിന് ഇഡി പിടികൂടിയതോടെയാണ് മുനിസിപ്പല്‍ റിക്രൂട്ട്‌മെന്റിലെ തട്ടിപ്പ് പുറത്തായത്.
പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ റിക്രൂട്ട്‌മെന്റ് കുംഭകോണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി കൊല്‍ക്കത്തയുടെ ചില ഭാഗങ്ങളിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും തിരച്ചിലും പിടിച്ചെടുക്കലും നടത്തുതിനിടെയാണ് ഈ റെയ്ഡ്.
2014നും 2016-നും ഇടയില്‍ മുനിസിപ്പല്‍ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിലും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിബിഐ ബോസിനെ ചോദ്യം ചെയ്തിരുന്നു.