Newsperseconds.com

ബില്‍ക്കിസ് ബാനോ കേസ്; 11 പ്രതികള്‍ക്കും കീഴടങ്ങാനുള്ള സമയം നീട്ടില്ല; പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Capture

ദില്ലി: ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികള്‍ക്ക് കീഴടങ്ങാനുള്ള സമയം നീട്ടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അടുത്ത ഞായറാഴ്ച കീഴടങ്ങാനാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന ജനുവരി 8ലെ ഉത്തരവ് പാലിക്കുന്നതില്‍ നിന്ന് തങ്ങളുടെ അപേക്ഷയില്‍ ഉദ്ധരിച്ച കാരണങ്ങള്‍ തടസ്സമാകുന്നില്ലെന്ന് കോടതി വിലയിരുത്തി. 5 മിനിറ്റ് കൊണ്ടാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

ബില്‍ക്കീസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ 11 പ്രതികളും ജയില്‍ അധികാരികള്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചത്. അനാരോഗ്യം, ശീതകാല വിളകളുടെ വിളവെടുപ്പ്, മകന്റെ വിവാഹം, എന്നിവ കാരണം കുറ്റവാളികള്‍ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

Share this Article

Leave a Comment