Newsperseconds.com

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; അയോധ്യയിലും ഡൽഹിയിലും സുരക്ഷ ശക്തമാക്കി

Untitled Design (94)

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ. രാമക്ഷേത്രത്തിന് ഭീകരവാദ ഭീഷണി അടക്കമുള്ള പശ്ചാത്തലത്തിലാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശ് അതിർത്തിയിൽ നിരീക്ഷണവും വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. പ്രതിഷ്ഠാ ചടങ്ങും റിപ്പബ്ലിക് ദിനാഘോഷവും കണക്കിലെടുത്ത് ഡല്‍ഹിയിലും അതീവ ജാഗ്രത നിർദ്ദേശം നൽകി.

പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പ്രത്യേക പൂജകൾ രാമക്ഷേത്രത്തിൽ തുടരുകയാണ്. നാളെ വൈകിട്ടേടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ എത്തും. ജനുവരി 22 ന് ഉച്ചവരെ ഡല്‍ഹിയിലും ഗുജറാത്തിലും സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി നൽകി. ഡല്‍ഹി ബാബർ റോഡിന്റെ പേര് അയോധ്യാ മാർഗ് എന്നാക്കി ഹിന്ദു സേനാ പ്രവർത്തകർ സ്റ്റിക്കർ പതിച്ചു.

ജനുവരി 22 നാണ് അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനം. ചടങ്ങിന്ഫെ ഭാഗമായി 11 സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അയോധ്യയിലെ രാമക്ഷത്രാ പ്രതിഷ്ഠയോടനുബന്ധിച്ചാണ് അവധി. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് 22ന് പൂര്‍ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Share this Article

Leave a Comment