Newsperseconds.com

ലോകത്തിലെ ഏറ്റവും വലിയ താഴ്, 1265 കിലോ ലഡ്ഡു എന്നിവ അ‌യോദ്ധ്യയിലെത്തിച്ചു

Untitled Design (97)

രാമക്ഷേത്രത്തിലേക്കുള്ള, ലോകത്തിലെ ഏറ്റവും വലിയ താഴ്, 1265 കിലോ ലഡ്ഡു എന്നിവ അ‌യോദ്ധ്യയിലെത്തിച്ചു. അ‌ലിഗഡിൽ നിന്നാണ് 400 കിലോ ഭാരമുള്ള താഴ് അ‌യോദ്ധ്യയിലെത്തിയത്. ലഡ്ഡു എത്തിയത് ​ഹൈദരാബാദിൽ നിന്നുമാണ്.

അ‌ലിഗഡിലെ നോറംഗാബാദ് നിവാസികളായ സത്യ പ്രകാശ് ശർമ, അ‌ദ്ദേഹത്തിന്റെ ഭാര്യ രുക്മിണി ശർമ എന്നീ വൃദ്ധ ദമ്പതികളാണ് താഴ് രാമക്ഷേത്രത്തിലേക്ക് നടന്നത്. ഈ അ‌ടുത്ത കാലത്താണ് സത്യ പ്രകാശ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിനാണ് രുക്മണി താഴ് ക്ഷേത്രത്തിന് നൽകിയത്.

’10 അടി ഉയരവും 4.5 അടി വീതിയുമാണ് താഴിനുള്ളത്. നാലടി നീളത്തിലാണ് താഴിന്റെ താക്കോലുകൾ നിർമ്മിച്ചിരിക്കുന്നത്. അങ്ങേയറ്റം ഭക്തിയോടെയാണ് തന്റെ ഭർത്താവ് പൂട്ട് നിർമ്മിച്ചിരിക്കുന്നതെന്നും രണ്ട് വർഷത്തെ ശ്രമഫലമായാണ് താഴ് നിർമ്മിച്ചത്. താഴ് രാമക്ഷേത്രത്തിൽ സമ്മാനിക്കണമെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ഇതിപ്പോൾ നിറവേറിയത്’- രുക്മിണി പറഞ്ഞു.
അലിഗഡിൽ നിന്നും പൂജിച്ചശേഷം ക്രെയിൻ ഉപയോഗിച്ചായിരുന്നു താഴ് വാഹനത്തിലേക്ക് കയറ്റിയത്.

എന്നാൽ, ലഡ്ഡു സമർപ്പിച്ചത് ​ഹൈദരാബാദിലെ ശ്രീരാം കറ്ററിംഗ് സർവീസ് ആണ്. ‘​ദൈവം ഞങ്ങളുടെ ബിസിനസിനെയും കുടുംബത്തെയും അ‌നുഗ്രഹിച്ചു. ജീവിച്ചിരിക്കുന്ന കാലം വരെ ഒരു കിലോ ലഡ്ഡു ദിവസവും ഉണ്ടാക്കുമന്ന് ഞാൻ പ്രതിജ്ഞയെടുത്തിരുന്നു. ഈ ലഡ്ഡു ഒരു മാസം വരെ നിൽക്കും. 25 ആളുകൾ ചേർന്ന് മൂന്ന് ദിവസം കൊണ്ടാണ് ലഡ്ഡു തയ്യാറാക്കിയത്’ – കാറ്ററിംഗ് സർവീസിന്റെ ഉടമ നാഗഭൂഷൻ റെഡ്ഡി പറഞ്ഞു.

 

 

Share this Article

Leave a Comment