Newsperseconds.com

രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യോ​ട​നു​ബ​ന്ധി​ച്ച് അ​യോ​ധ്യ​യി​ലെ വി​മാ​ന​ത്താ​വ​ളത്തിലിറങ്ങിയത് നൂ​റി​ലേ​റെ വി​മാ​ന​ങ്ങ​ൾ

Untitled Design (83)

രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യോ​ട​നു​ബ​ന്ധി​ച്ച് അ​യോ​ധ്യ​യി​ലെ വി​മാ​ന​ത്താ​വ​ളത്തിലിറങ്ങിയത് നൂ​റി​ലേ​റെ വി​മാ​ന​ങ്ങ​ൾ. 7,000ലേ​റെ അ​തി​ഥി​ക​ളെ​യാ​ണ് ക്ഷേ​ത്ര ട്ര​സ്റ്റ് ക്ഷ​ണി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഉ​ച്ച​യ്ക്കു ര​ണ്ട​ര വ​രെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 18 വി​മാ​ന​ങ്ങ​ളാണ് അയോധ്യ വിമാനത്താവളത്തിൽ ലാ​ൻ​ഡ് ചെ​യ്തത്. 17 വി​മാ​ന​ങ്ങ​ൾ അയോധ്യയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തു. ഇന്നലെയും വി​മാ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​യി​രു​ന്നു അയോധ്യയിൽ. 90ലേ​റെ വി​മാ​ന സ​ർ​വീ​സു​ക​ളാണ് ഞാ​യ​റാ​ഴ്ച അയോധ്യ വിമാനത്താവളത്തിൽ നടന്നത്.

ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്, അ​നു​പം ഖേ​ർ, കൈ​ലാ​സ് ഖേ​ർ, സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ, അ​മി​താ​ഭ് ബ​ച്ച​ൻ, അ​നി​ൽ അം​ബാ​നി, ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ലെ രാ​വി​ലെ​ തന്നെ എത്തിയിരുന്നു. ഹേ​മ​മാ​ലി​നി, ശ്രീ​ശ്രീ ര​വി​ശ​ങ്ക​ർ, ര​ജ​നി​കാ​ന്ത്, ക​ങ്ക​ണ റ​ണാ​വ​ത്ത് തു​ട​ങ്ങി​യ​വ​ർ ഞാ​യ​റാ​ഴ്ച ത​ന്നെ ന​ഗ​ര​ത്തി​ലുണ്ടായിരുന്നു.

 

Share this Article

Leave a Comment