Newsperseconds.com

എന്‍ഡിഎയിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്ത തള്ളി ജെഡിയു; റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാതെ നിതീഷ് കുമാര്‍

Capture

ദില്ലി: എന്‍ഡിഎയിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്ത തള്ളി ജെഡിയു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഞായറാഴ്ച ഏഴാം തവണ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ബിഹാര്‍ ജെഡിയു അദ്ധ്യക്ഷന്‍ ഉമേഷ് സിങ് കുശ്വാഹ രംഗത്ത് വന്നത്.

അതേ സമയം, അഭ്യൂഹങ്ങള്‍ക്കിടെ നിതീഷ് കുമാര്‍ ഇന്ന് രാജ്ഭവനിലെത്തി. രാജ്ഭവനില്‍ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയത്. ബിജെപിയുമായി ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ നിതീഷ് കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ബിഹാറിലെ മഹാസഖ്യത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ല. അഭ്യൂഹങ്ങള്‍ ചില താല്‍പര്യങ്ങളാലാണ്. ഞാന്‍ ഇന്നലെയും ഇന്നും മുഖ്യമന്ത്രിയെ കണ്ടിരുന്നു. പ്രചരിക്കുന്ന കാര്യങ്ങളില്‍ യാതൊരു വാസ്തവുമില്ല. പാര്‍ട്ടി എംഎല്‍എമാരോട് പാറ്റ്നയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു എന്ന അഭ്യൂഹങ്ങളെയും ഞങ്ങള്‍ തള്ളുകയാണ്.’, ഉമേഷ് സിങ് കുശ്വാഹ പറഞ്ഞു.

Share this Article

Leave a Comment