Newsperseconds.com

സ്വിഗ്ഗി ഫുഡ് ഡെലിവറി ഇനി മുതല്‍ ലക്ഷദ്വീപിലും; ആദ്യ ഓര്‍ഡറുകളില്‍ 50 ശതമാനം വരെ കിഴിവ്

Capture

നഗരങ്ങളിലെല്ലാം ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിയുടെ സാന്നിധ്യം സജ്ജീവമാണ്. ഇനി മുതല്‍ ലക്ഷദ്വീപിലും സേവനങ്ങള്‍ ആരംഭിക്കുകയാണ് സ്വിഗ്ഗി. ഈ മാസമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ശ്രദ്ധയില്‍പ്പെട്ട ലക്ഷദ്വീപിലെ അഗത്തി ദ്വീപില്‍ ഭക്ഷ്യ വിതരണ സേവനങ്ങള്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

എഎഫ്സി ഫ്രൈഡ് ചിക്കന്‍, സിറ്റി ഹോട്ടല്‍, മുബാറക് ഹോട്ടല്‍ എന്നിവയുമായി സ്വിഗ്ഗി സഹകരിച്ചിട്ടുണ്ട്. ഡെലിവറികള്‍ സൈക്കിളില്‍ മാത്രമായിരിക്കും. ആദ്യ ഓര്‍ഡറുകളില്‍ 100 രൂപ വരെയുള്ളവയ്ക്ക് 50 ശതമാനം വരെ പ്രത്യേക ലോഞ്ച് ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷദ്വീപില്‍ ആദ്യമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി തുടങ്ങുന്നതിനാല്‍ ഇതൊരു വലിയ വെല്ലുവിളിയാണെന്നും ഈ വിപുലീകരണം ഞങ്ങള്‍ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അധികൃതര്‍ അറിയിച്ചു. സ്വിഗ്ഗി ഡെലിവറി ആരംഭിക്കുന്നതോടെ പ്രാദേശിക റസ്റ്റോറന്റുകളുടെ ശാക്തീകരണത്തിന് അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment