ജംഷഡ്പൂര്‍: ഭാര്യയെയും മൂന്ന് വയസുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 29 കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കുറ്റം ചെയ്തതിന് ശേഷം മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടയുകയായിരുന്നു.തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില തൃപ്തികരമല്ല.
നിസാര പ്രശ്നത്തെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പ്രതി ഭാര്യയേയും മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കരച്ചില്‍ കേട്ട് മറ്റ് കുടുംബാംഗങ്ങള്‍ ഉണരുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.