Newsperseconds.com

കേന്ദ്ര ബജറ്റ് നാളെ; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും; ഇന്ന് സര്‍വ്വകക്ഷിയോഗം

Capture

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൃഷി, ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യ സംരക്ഷണം തുടങ്ങി വിദ്യാഭ്യാസം, ധനകാര്യം, ഉല്‍പ്പാദനം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകള്‍ സീതാരാമന്റെ പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്.

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം നാളെ തുടങ്ങുക.

പരമ്പരാഗത ബജറ്റ് അവതരണം ഫെബ്രുവരി 28 ആയിരുന്നു (അല്ലെങ്കില്‍ ഒരു അധിവര്‍ഷത്തില്‍ 29), എന്നാല്‍ ഫെബ്രുവരി 1 എന്ന തീയതിയില്‍ മാറ്റം വരുത്തിയത് 2017-ല്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്താണ്. 10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും. തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.

Share this Article

Leave a Comment