റാഞ്ചി: ഭൂമി തട്ടിപ്പ് കേസില്‍ ഏഴ് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ജെഎംഎം നേതാവ് ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അറസ്റ്റിലാകുന്നതിനുമുമ്പ് സോറന്‍ രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. തുടര്‍ന്നാണ് ഇഡി ഓഫീസിലേക്ക് പോയത്.
സോറന്‍ തന്റെ ചോദ്യം ചെയ്യലിനിടെ നല്‍കിയ മറുപടികളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. വ്യക്തമായ മറുപടികള്‍ നല്‍കിയില്ല. സോറനെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി ഏജന്‍സി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ 15 ചോദ്യങ്ങള്‍ ഏജന്‍സി സോറനോട് ഉന്നയിച്ചു. ജനുവരി 20നാണ് ഇയാളെ ആദ്യം ചോദ്യം ചെയ്തത്. കേസില്‍ ജാര്‍ഖണ്ഡ് ലാന്‍ഡ് റവന്യൂ വകുപ്പിലെ ജീവനക്കാരനായ ഭാനു പ്രസാദിനെയും ഏജന്‍സി അറസ്റ്റ് ചെയ്തു.