വാരണാസി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിനുള്ളില്‍ ബാരിക്കേഡുകള്‍ തുറന്ന് അതിരാവിലെ ഹിന്ദുവിഭാഗം പൂജ നടത്തി. വാരാണസി കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം പക്ഷം പറഞ്ഞ സമയത്താണ് സംഭവവികാസങ്ങള്‍.
തീരുമാനത്തിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം പക്ഷ അഭിഭാഷകന്‍ അഖ്ലാഖ് അഹമ്മദ് പറഞ്ഞു. 2022ലെ അഡ്വക്കേറ്റ് കമ്മീഷണര്‍ റിപ്പോര്‍ട്ട്, എഎസ്‌ഐയുടെ റിപ്പോര്‍ട്ട്, ഞങ്ങള്‍ക്ക് അനുകൂലമായ 1937ലെ തീരുമാനങ്ങള്‍ എന്നിവയെ ഈ ഉത്തരവ് അവഗണിക്കുന്നു. 1993 ന് മുമ്പ് പ്രാര്‍ത്ഥനകള്‍ നടന്നിരുന്നതായി ഹിന്ദു പക്ഷം ഒരു തെളിവും നല്‍കിയിട്ടില്ല. അവിടെ അത്തരമൊരു വിഗ്രഹവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.