തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ജനപ്രിയമല്ലെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കര്‍ഷകര്‍ക്ക് വളരെ നിരാശയേകുന്ന ബജറ്റാണെന്നും രാസവളങ്ങളുടെ സബ്‌സിഡി വെട്ടിക്കുറച്ചത് കര്‍ഷകര്‍ക്കുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
ഇടക്കാല ബജറ്റില്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികളില്‍ കേന്ദ്രം ചില മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ വലിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലാതെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ ബജറ്റായിരുന്നു അവതരിപ്പിച്ചത്.
ഈ വര്‍ഷം പിഎം കിസാന്‍ പദ്ധതിയുടെ പേഔട്ട് 50 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രതിവര്‍ഷം 6000 രൂപയില്‍ നിന്ന് 9000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ അതില്‍ മാറ്റമൊന്നും വരുത്തിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയില്‍ ഉള്‍പ്പെടെ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും കെ കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി.