Newsperseconds.com

നടിയും മോഡലുമായ പൂനം പാണ്ഡെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചുവെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

Capture

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചുവെന്ന് നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ മാനേജര്‍ അറിയിച്ചു. താരത്തിന് ഗര്‍ഭാശയ അര്‍ബുദത്തിന്റെ അവസാന ഘട്ടം കുറച്ച് മുമ്പ് കണ്ടെത്തിയിരുന്നു. സംസ്‌ക്കാരം നടിയുടെ ജന്മനാടായ ഉത്തര്‍പ്രദേശിലാണ് നടക്കുക.

2013ല്‍ പുറത്തിറങ്ങിയ ‘നഷ’ എന്ന ചിത്രത്തിലൂടെയാണ് പൂനം പാണ്ഡെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നിരുന്നാലും, ‘ലോക്ക് അപ്പ്’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷം നടി സോഷ്യല്‍ മീഡിയയില്‍ വലിയ ജനപ്രീതി നേടി.

പാണ്ഡെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെയും സജീവമായ സാന്നിധ്യത്തിനും പേരുകേട്ടിട്ടുണ്ട്. മരണവാര്‍ത്ത പുറത്തു വന്നതോടെ നിരവധി ആളുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടിയെ മുംബൈയില്‍ വച്ച് കണ്ടതായി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.

Share this Article

Leave a Comment