Newsperseconds.com

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആസൂത്രണം ചെയ്തതിലും ഒരാഴ്ച മുമ്പ് അവസാനിക്കും

Capture

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആസൂത്രണം ചെയ്തതിലും ഒരാഴ്ച മുമ്പെങ്കിലും മാര്‍ച്ച് അവസാനിക്കുമെന്ന് പാര്‍ട്ടി ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. മാര്‍ച്ച് രണ്ടാം വാരത്തോടെ യാത്ര അവസാനിപ്പിച്ചേക്കും. യാത്രയില്‍ നിന്ന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങള്‍ ഒഴിവാക്കിയേക്കും.

യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സീറ്റായ വാരണാസി, റായ്ബറേലി, അമേഠി, അലഹബാദ്, ഫുല്‍പൂര്‍, ലഖ്നൗ എന്നിവിടങ്ങളില്‍ 28 ലോക്സഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോകേണ്ടത്. യാത്ര തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് യാത്ര അവസാനിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ ആദ്യ റാലി ഈ മാസം കര്‍ണാടകയില്‍ നടത്തിയേക്കും.

മധ്യപ്രദേശില്‍ പ്രവേശിക്കുന്നതിന് മുമ്പ് യാത്ര ഇപ്പോള്‍ പടിഞ്ഞാറന്‍ യുപി ജില്ലകളില്‍ മിക്കതും ഒഴിവാക്കി ലഖ്നൗവില്‍ നിന്ന് അലിഗഢിലേക്കും പിന്നീട് പടിഞ്ഞാറന്‍ യുപിയിലെ ആഗ്രയിലേക്കും നേരിട്ട് സഞ്ചരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് ആരംഭിച്ചത്. 66 ദിവസം കൊണ്ട് 6713 കിലോ മീറ്റര്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ന് മുംബൈയിലാണ് യാത്രയുടെ സമാപനം തീരുമാനിച്ചിരുന്നത്. ആദ്യ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടാത്ത സംസ്ഥാനങ്ങളുള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ കൂടി കടന്നുപോകാനും തീരുമാനിച്ചിരുന്നു.

Share this Article

Leave a Comment