Newsperseconds.com

മാഫിയ ഡോണ്‍ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും

Mukhtar-Ansari

വാരണാസി: മാഫിയ ഡോണ്‍ മുഖ്താര്‍ അന്‍സാരിക്ക് ഗാസിപൂരിലെ പ്രാദേശിക കോടതി 10 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 2009 ലെ ഗുണ്ടാ ആക്ട് കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു മുഖ്താര്‍.

ഈ കേസില്‍ മുഖ്താറിന്റെ അടുത്ത അനുയായിയും കൂട്ടുപ്രതിയുമായ സോനു യാദവിന് അഞ്ച് വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. 2009 ല്‍ പോലീസ് ഉദ്യോഗസ്ഥന്‍ കപില്‍ദേവ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് നിലവിലെ ശിക്ഷ.

 

Share this Article

Leave a Comment