ന്യൂഡല്‍ഹി: കര്‍ഷകര്‍ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് കണക്കിലെടുത്ത് സിംഗു, ടിക്രി അതിര്‍ത്തികളില്‍ പൊലീസ് നിരവധി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഹരിയാനയുമായുള്ള സിംഗു, ടിക്രി അതിര്‍ത്തികള്‍ ഗതാഗതത്തിനായി പൂര്‍ണ്ണമായും അടച്ചിട്ടുണ്ടെങ്കിലും ഗാസിപൂര്‍ അതിര്‍ത്തിയില്‍ നിയന്ത്രിത രീതിയില്‍ വാഹന ഗതാഗതം ഇപ്പോഴും അനുവദനീയമാണ്.
ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് തടയാന്‍ സിംഗു അതിര്‍ത്തിക്കടുത്തുള്ള ഗ്രാമത്തിലെ റോഡിന്റെ ഒരു ഭാഗം അടച്ചിട്ടു. ഉത്തര്‍പ്രദേശുമായുള്ള അപ്‌സര, ഗാസിപൂര്‍ അതിര്‍ത്തികള്‍ ഗതാഗതത്തിനായി തുറന്നിട്ടുണ്ടെങ്കിലും രണ്ടിടത്തും കനത്ത സുരക്ഷാ വിന്യാസമുണ്ട്. വാഹനങ്ങള്‍ മണിക്കൂറുകളോളമാണ് റോഡില്‍ നിര്‍ത്തിയിടുന്നത്.