Newsperseconds.com

ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനത്തോടെ യുഎഇ ചരിത്രത്തില്‍ ഒരു പുതിയ സുവര്‍ണ അധ്യായം രചിച്ചു; നരേന്ദ്രമോദി

Capture

അബുദബി: അബുദാബിയിലെ മഹത്തായ ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനത്തോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ചരിത്രത്തില്‍ ഒരു പുതിയ സുവര്‍ണ അധ്യായം രചിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം എന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

ബാപ്സ് ഹിന്ദു മന്ദിറിന്റെ നിര്‍മ്മാണത്തില്‍ യുഎഇ സര്‍ക്കാരിന്റെ പങ്കിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ക്ഷേത്രം ഐക്യത്തിന്റെ പ്രതീകമാകുമെന്ന് പറഞ്ഞു. നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങുകള്‍ നടന്നത്. ക്ഷേത്രം നിര്‍മ്മിച്ച തൊഴിലാളികളെ സന്ദര്‍ശിച്ച് സംസാരിച്ച പ്രധാനമന്ത്രി പിന്നീട് ക്ഷേത്രത്തിലെ ശിലയില്‍ വസുധൈവ കുടുംബകമെന്ന് കൊത്തി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിര്‍. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച വിശിഷ്ട ചടങ്ങുകളുടെ ഭാഗമായി ഏഴ് ആരാധന മൂര്‍ത്തികളെ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്നു. വൈകിട്ട് പ്രധാനമന്ത്രി എത്തിയ ശേഷമാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങ് നടന്നത്.

Share this Article

Leave a Comment