Newsperseconds.com

പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ; ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയെ അഭിനന്ദിച്ച് എം.കെ.സ്റ്റാലിന്‍

Capture

തമിഴ്‌നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായ 23 കാരി ശ്രീപതിയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തന്റെ പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ എഴുതാനെത്തി ഒടുവില്‍ പരീക്ഷയും ജയിച്ച് വനിതാ ജഡ്ജിയായിരിക്കുകയാണ് ശ്രീപതി.

ശ്രീപതിയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത മലയോര ഗ്രാമത്തിലെ ഒരു ഗോത്ര സമുദായത്തില്‍ നിന്നെത്തി ഒരു പെണ്‍കുട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
സാമൂഹ്യനീതി എന്ന വാക്ക് ഉച്ഛരിക്കാന്‍ പോലും മടിക്കുന്ന തമിഴ്‌നാട്ടിലുള്ള പലര്‍ക്കും ശ്രീപതിയുടെ വിജയമാണ് മറുപടി. ശ്രീപതി എല്ലാവര്‍ക്കും ഒരു പ്രചോദനമാണൈന്നും അദ്ദേഹം പറഞ്ഞു.

നിയമപഠനം കഴിയുന്നതിന് മുന്‍പേ ആയിരുന്നു ശ്രീപതിയുടെ വിവാഹം. തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശിനിയായ ശ്രീപതി തന്റെ ഗ്രാമത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയിലെത്തിയാണ് പരീക്ഷ എഴുതിയത്.

Share this Article

Leave a Comment