Newsperseconds.com

പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യര്‍ക്കും ജ്ഞാനപീഠ പുരസ്‌കാരം

Capture

പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യര്‍ക്കും 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം. 2002ല്‍ ഉര്‍ദുവിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്, 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2004-ല്‍ പത്മഭൂഷണ്‍, കൂടാതെ ചുരുങ്ങിയത് അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തന്റെ കൃതികള്‍ക്ക് ഗുല്‍സാറിന് ലഭിച്ചിട്ടുണ്ട്. ഗുല്‍സാര്‍ എന്നറിയപ്പെടുന്ന സമ്പൂരന്‍ സിംഗ് കല്‍റ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഉറുദു കവികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.

ചിത്രകൂടത്തിലെ തുളസിപീഠത്തിന്റെ സ്ഥാപകനും ഹൈന്ദവാചാര്യനുമായ രാമഭദ്രാചാര്യ 240-ലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. സംസ്‌കൃത അദ്ധ്യാപകന്‍, വേദ പണ്ഡിതന്‍ എന്നീ നിലകളിലും സുപരിചിതനാണ് രാമഭദ്രാചാര്യ. സംസ്‌കൃതം, ഹിന്ദി, മൈഥിലി തുടങ്ങിയ ഭാഷകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

തുളസീദാസിന്റെ രാമചരിതമാനസം, ഹനുമാന്‍ ചാലിസ എന്നിവയുടെ ഹിന്ദി വ്യാഖ്യാനങ്ങള്‍, അഷ്ടാദ്ധ്യായിയുടെ സംസ്‌കൃത വ്യാഖ്യാനം, പ്രസ്ഥാനത്രയി ഗ്രന്ഥങ്ങളുടെ സംസ്‌കൃതവ്യാഖ്യാനം എന്നിവയും സ്വാമി രാമഭദ്രാചാര്യ രചിച്ചിട്ടുണ്ട്. സംസ്‌കൃതവ്യാകരണം, ന്യായം, വേദാന്തം എന്നീ മേഖലകളില്‍ പാണ്ഡിത്യമുള്ളയാളാണ് രാമഭദ്രാചാര്യ. രാമായണ ഭാഗവത കഥകള്‍ പൊതുസദസ്സുകളില്‍ പറയുന്നതിനും സ്വാമി രാമഭദ്രാചാര്യ ശ്രദ്ധേയനാണ്.

Share this Article

Leave a Comment