Newsperseconds.com

തമിഴ്‌നാട് പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ നാല് സ്ത്രീകളടക്കം 10 പേര്‍ മരിച്ചു

Capture

വിരുദുനഗറില്‍ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ നാല് സ്ത്രീകളടക്കം 10 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രണ്ട് സംസ്ഥാന മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വെമ്പക്കോട്ടയിലെ കുണ്ടയിരുപ്പ് ഗ്രാമത്തിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പുരുഷന്മാരും നാല് സ്ത്രീകളും അടക്കം പത്ത് പേര്‍ മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന റവന്യൂ മന്ത്രി കെ കെ എസ് എസ് ആര്‍ രാമചന്ദ്രനോടും തൊഴില്‍ മന്ത്രി സി വി ഗണേശനോടും അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായി ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനവും അറിയിച്ചു.

Share this Article

Leave a Comment