ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്റെ എംഎന്‍എം കോണ്‍ഗ്രസുമായി ചേര്‍ന്ന് ഡിഎംകെയുടെ സഖ്യകക്ഷിയായി മത്സരിക്കുമെന്ന് സൂചന. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തോടുള്ള തന്റെ ചായ്വ് മാസങ്ങള്‍ക്കുമുമ്പ് കമല്ഹാസന് സൂചിപ്പിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ യുഎസില്‍ നിന്ന് കമല്‍ മടങ്ങിയെത്തി. ബജറ്റ് സമ്മേളനത്തിന് ശേഷം കമല്‍ഹാസനും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കോണ്‍ഗ്രസിന് ഇക്കുറി ഒമ്പത് സീറ്റുകളായിരിക്കും ഡിഎംകെ അനുവദിക്കുക എന്നാണ് സൂചന. കമല്ഹാസന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ ഒരു അധിക സീറ്റ് കൂടി ലഭിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ മാസം 21 ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.