ഹൈദരാബാദില്‍ ദന്തശസ്ത്രക്രിയക്കിടെ യുവാവിന് ദാരുണാന്ത്യം. ലക്ഷ്മി നാരായണ വിഞ്ജം എന്ന 28 കാരനാണ് തന്റെ കല്ല്യാണത്തിനു മുമ്പ് ചിരി മനോഹരമാക്കണമെന്ന ആവശ്യത്തില്‍ ദന്തചികിത്സ നടത്തിയത്. എഫ്എംഎസ് ഇന്റര്‍നാഷണല്‍ ഡെന്റല്‍ ക്ലിനിക്കില്‍ ‘സ്‌മൈല്‍ ഡിസൈനിംഗ്’ എന്നറിയപ്പെടുന്ന ചികിത്സയാണ് വിനാശകരമായ വഴിത്തിരിവായത്.
വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്ന 28 കാരനായ യുവാവ് ഫെബ്രുവരി 16 ന് തന്റെ പുഞ്ചിരി മനോഹരമാക്കാനുള്ള സര്‍ജറിക്കായി ഡെന്റല്‍ ക്ലിനിക്കിലെത്തിുകയായിരുന്നു. എന്നാല്‍ അമിതമായി അനസ്‌തേഷ്യ നല്‍കിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകന്‍ ബോധരഹിതനായെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചുവെന്നും പിതാവ് പറഞ്ഞു.
അതിനിടെ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 304 എ പ്രകാരം (അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമായത്) കുടുംബം ഡെന്റല്‍ ക്ലിനിക്കിനെതിരെ പരാതി നല്‍കി. നാരായണന് അമിതമായി അനസ്‌തേഷ്യ നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു. ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്