ദില്ലി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു.
1950 നവംബറില്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1961-ല്‍ മുതിര്‍ന്ന അഭിഭാഷകനായി നിയമിതനായി. 70 വര്‍ഷത്തിലേറെയായി അദ്ദേഹം അഭിഭാഷകനായി തുടര്‍ന്നു.
ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം 1991 ജനുവരിയില്‍ പത്മഭൂഷണും 2007 ല്‍ പത്മവിഭൂഷണും നല്കി ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാന്‍.