Newsperseconds.com

ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും; ഹരിയാന പൊലീസിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടക്കാന്‍ കര്‍ഷക തീരുമാനം

Capture

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അനുനയ ശ്രമങ്ങളെ തള്ളിക്കളഞ്ഞ് ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും. 11 മണിക്ക് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ 1,200 ട്രാക്ടര്‍ ട്രോളികള്‍, 300 കാറുകള്‍, 10 മിനി ബസുകള്‍, ചെറുവാഹനങ്ങള്‍ എന്നിവയുമായി ഏകദേശം 14,000 ആളുകള്‍ ഒത്തുകൂടിയിട്ടുണ്ട്. ഹരിയാന പൊലീസിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം.

തിങ്കളാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷക നേതാക്കള്‍ പയറുവര്‍ഗ്ഗങ്ങള്‍, ചോളം, പരുത്തി എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ അഞ്ച് വര്‍ഷത്തേക്ക് എംഎസ്പി നിരക്കില്‍ സംഭരിക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശം നിരസിച്ചു. ഇത് കര്‍ഷകരുടെ താല്‍പ്പര്യമല്ലെന്ന് പറഞ്ഞു ബുധനാഴ്ച ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് – ഹരിയാന അതിര്‍ത്തിയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ കര്‍ഷകര്‍ പിന്തുണയുമായി ശംഭു അതിര്‍ത്തിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കര്‍ഷകരും പൊലീസും ഏറ്റുമുട്ടലിലേക്ക് നിങ്ങാനാണ് സാധ്യത.

Share this Article

Leave a Comment