Newsperseconds.com

കര്‍ഷകരെ ക്രൂരമായി നേരിട്ട് പൊലീസ്; ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു

Capture

ദില്ലി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് പുനരാരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകര്‍ക്ക് നേരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്. സംഘര്‍ഷം ഉണ്ടായാല്‍ ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്ക് എന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം, ബാരിക്കേഡുകള്‍ ഇട്ട് തടയുന്നത് അവകാശങ്ങള്‍ നിഷേധിക്കലാണെന്ന് കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചാല്‍ സമാധാന പരമായി മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു. ചര്‍ച്ചയ്ക്ക് വീണ്ടും താല്‍പര്യം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. അവതരിപ്പിച്ച പദ്ധതിയില്‍ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ചര്‍ച്ച നടന്നാല്‍ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നും സര്‍ക്കാര്‍ വിശദമാക്കി.

Share this Article

Leave a Comment