ഡല്‍ഹി ചലോ മാര്‍ച്ചിനിടെ യുവ കര്‍ഷകന്‍ മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. ബല്ലോഹ് ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകനായ ശുഭ്കരന്‍ സിംഗ് (21) ആണ് തലയ്ക്ക് മാരകമായി പരിക്കേറ്റ് മരിച്ചത്. കര്‍ഷകന്റെ തലയ്ക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു. ഹരിയാന പൊലീസും കേന്ദ്ര സേനയും കര്‍ഷകര്‍ക്ക് നേരെ വെടി ഉതിര്‍ത്തുവെന്നാണ് ആരോപണം.
ആരോപണം ഹരിയാന പൊലീസ് നിഷേധിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് എതിരായ നടപടിക്ക് കൂട്ട് നില്‍ക്കുന്നു എന്ന് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആണ് പ്രതികരണം.
ഫെബ്രുവരി 21 ന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളില്‍ ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് ബാരിക്കേഡുകള്‍ക്ക് നേരെ നീങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. അതേസമയം, .യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ചലോ ദില്ലി മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തി വെച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയ്യേതര വിഭാഗം അറിയിച്ചു.