കൊല്‍ക്കത്ത: സിലിഗുരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. സിംഹങ്ങള്‍ക്ക് ദൈവത്തിന്റെ പേര് നല്‍കരുതായിരുന്നു. വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. രണ്ട് മൃഗങ്ങളുടെയും പേര് മാറ്റി പശ്ചിമ ബംഗാള്‍ മൃഗശാല അതോറിറ്റി വിവേകപൂര്‍ണ്ണമായ തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി 12 ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് സിലിഗുരിയിലെ ബംഗാള്‍ സഫാരി പാര്‍ക്കിലേക്ക് ‘അക്ബര്‍’ എന്ന സിംഹത്തെയും ‘സീത’ എന്ന സിംഹത്തെയും കൊണ്ടുവന്നത്. സിംഹത്തിന്റെ പേരുകള്‍ ഒരു വിഭാഗം പൗരന്മാരുടെ മതവികാരം വ്രണപ്പെടുത്തിയതിനാല്‍ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സര്‍ക്യൂട്ട് ബെഞ്ചിന് മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.