ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാളിലെ റസ്റ്റോറന്റില്‍ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെ 23 കാരനായ യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും റസ്റ്റോറന്റ് ഉടമയടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
ബുദ്ധ വിഹാര്‍ പ്രദേശത്തെ താമസക്കാരനായ ജതിന്‍ എന്നയാളാണ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്തുക്കള്‍ക്കും പരിക്കേറ്റതായി അവര്‍ പറഞ്ഞു. റെസ്റ്റോറന്റ് ജീവനക്കാരുമായുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തുക്കളായ വരദ്, പ്രശാന്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ ജതിന്‍ സുഹൃത്തുക്കളോടൊപ്പം പിതാംപുരയിലെ വര്‍ദ്മാന്‍ മാളിലുള്ള ഒരു റെസ്റ്റോറന്റില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.