Newsperseconds.com

കര്‍ഷക മാര്‍ച്ച്; ഇന്ന് മെഴുകുതിരി മാര്‍ച്ചും നാളെ കര്‍ഷക സംബന്ധമായ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും; പ്രതിഷേധം ശക്തമായി തുടരും

Capture

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചില്‍ യുവകര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കനൊരുങ്ങി കര്‍ഷകര്‍.ഫെബ്രുവരി 29 വരെ അതിര്‍ത്തികളില്‍ സമാധാന പ്രതിഷേധം തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും അടുത്ത ആഴ്ച ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങളുടെ രൂപരേഖ നല്‍കി. യുവകര്‍ഷകന്‍ ആദരാജ്ഞലികള്‍ നല്‍കി ഇന്ന് മെഴുകുതിരി മാര്‍ച്ചും നാളെ കര്‍ഷക സംബന്ധമായ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും.

അതുവരെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ രണ്ട് പ്രതിഷേധ കേന്ദ്രങ്ങളില്‍ – ശംഭു, ഖനൗരി എന്നിവിടങ്ങളില്‍ നിലയുറപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. കൂടാതെ, സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച ഫോറങ്ങളുടെ നിരവധി മീറ്റിംഗുകള്‍ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഉന്നയിച്ച മിനിമം താങ്ങുവില (എംഎസ്പി), സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, കാര്‍ഷിക കടം എഴുതിത്തള്ളല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സമരത്തിന്റെ കാതലായി തുടരുന്നു.

ബുധനാഴ്ച ഖനൗരിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബട്ടിന്‍ഡ സ്വദേശി ശുഭ്കരന്‍ സിംഗ് എന്ന 21കാരനാണ് ഏറ്റുമുട്ടലില്‍ മരിച്ചത്.

Share this Article

Leave a Comment