Newsperseconds.com

തമിഴ്നാട് ഹൗസിംഗ് ബോര്‍ഡ് കേസില്‍ മന്ത്രി പെരിയസാമിക്ക് തിരിച്ചടി; പ്രത്യേക കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Capture

തമിഴ്നാട് ഹൗസിംഗ് ബോര്‍ഡിന്റെ പ്ലോട്ട് ക്രമരഹിതമായി അനുവദിച്ചുവെന്നാരോപിച്ചുള്ള കേസില്‍ ഗ്രാമവികസന മന്ത്രി ഐ. പെരിയസാമിക്ക് തിരിച്ചടി. കഴിഞ്ഞ വര്‍ഷം കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസിലെ മറ്റ് രണ്ട് പ്രതികളോടൊപ്പം വിചാരണ നേരിടാന്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ച ജസ്റ്റിസ് എന്‍.ആനന്ദ് വെങ്കിടേഷ് നടപടികള്‍ ദൈനംദിന അടിസ്ഥാനത്തില്‍ നടത്താനും ഉത്തരവിട്ടു.

കുറ്റാരോപിതരായ വ്യക്തികള്‍ എന്തെങ്കിലും വഴിവിട്ട തന്ത്രങ്ങള്‍ സ്വീകരിച്ചാല്‍ അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും അദ്ദേഹം വിചാരണ കോടതിയോട് നിര്‍ദ്ദേശിച്ചു. കൂടാതെ, വിചാരണയുടെ പുരോഗതി സംബന്ധിച്ച ആനുകാലിക റിപ്പോര്‍ട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് സമര്‍പ്പിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.

2006 മുതല്‍ 2011 വരെ ഹൗസിംഗ് ബോര്‍ഡ് മന്ത്രിയായിരുന്ന ഐ പെരിയസാമി, അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ അംഗരക്ഷകനായിരുന്ന ഗണേശന് ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വീട് അനധികൃതമായി അനുവദിച്ചുവെന്നാണ് കേസ്.

Share this Article

Leave a Comment