നാഗപട്ടണം ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ നടുക്കടലില്‍ നിന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. നാഗപട്ടണത്തെ അക്കരപ്പേട്ട തീരദേശ ഗ്രാമത്തിലെ സ്വദേശികളായ മൂന്ന് സഹോദരന്മാര്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയിരുന്നു. മത്സ്യബന്ധനം നടത്തുന്നതിനിടെ കീച്ചങ്കുപ്പത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന വലകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്ന് ഇരുവിഭാഗവും ബോട്ടില്‍ നിന്ന് സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ വെട്ടേറ്റ ശിവനേശ ശെല്‍വം സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആത്മനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസില്‍ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു.
സമീപത്ത് തന്നെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന നമ്പ്യാര്‍ നഗറിലെ മത്സ്യത്തൊഴിലാളികളാണ് കടലില്‍ വീണവരെ പുറത്തെടുത്ത് നാഗപട്ടണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കടലില്‍ കാണാതായ ഒരാളെ ഇതുവരെ കണ്ടെത്താനായില്ല.