Newsperseconds.com

മുഷിഞ്ഞ വസ്ത്രമെന്ന് ആക്ഷേപിച്ച് വയോധികനായ കര്‍ഷകന് ബാംഗ്ലൂര്‍ മെട്രോയില്‍ യാത്ര നിഷേധിച്ചു

Capture

ബംഗളൂരുവില്‍ വസ്ത്രം മുഷിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി വയോധികനായ കര്‍ഷകന് മെട്രോയില്‍ യാത്ര നിഷേധിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ കോളിളക്കമുണ്ടാക്കിയതിനെ തുടര്‍ന്ന് സുരക്ഷാ സൂപ്പര്‍വൈസറെ പിരിച്ചുവിട്ടു. രാജാജിനഗര്‍ മെട്രോ സ്റ്റേഷനിലെത്തിയ കര്‍ഷകനെയാണ് വസ്ത്രത്തിന്റെ പേരില്‍ ജീവനക്കാര്‍ അപമാനിച്ച് മാറ്റിനിര്‍ത്തിയത്.

വെള്ള ഷര്‍ട്ടും തലയില്‍ ഒരു പൊതിയും ചുമന്ന കര്‍ഷകനെ രാജാജിനഗര്‍ മെട്രോ സ്റ്റേഷനിലെ സെക്യൂരിറ്റി ചെക്ക് പോയിന്റില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും തടയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ഹിന്ദി സംസാരിക്കുന്ന കര്‍ഷകന്‍ സുരക്ഷാ ചെക്ക് പോയിന്റിലെ ലഗേജ് സ്‌കാനറിന് സമീപം നില്‍ക്കുന്നത് കാണാം.

എന്നാല്‍ കര്‍ഷകനെ തടഞ്ഞതിന്റെ കാരണം ഉദ്യോഗസ്ഥര്‍ വിശദീകരിക്കാത്തതിനെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ രംഗത്തെത്തി. എന്തിനാണ് കര്‍ഷകനെ തടഞ്ഞതെന്ന് ചോദിച്ച് ചില യാത്രക്കാര്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഡ്രസ്സ് കോഡ് പാലിക്കാന്‍ ഇത് വിവഐപി സര്‍വീസ് അല്ലെന്നും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആണെന്നും യാത്രക്കാര്‍ സുരക്ഷ ഉദ്യോഗസ്ഥരോട് വിളിച്ചുപറയുന്നുണ്ട്. വിഐപികള്‍ക്കും നല്ല വസ്ത്രമണിയാന്‍ പറ്റുന്നവര്‍ക്കും മാത്രമുള്ളതാണോ മെട്രോ സര്‍വീസ് എന്നും ചിലയാത്രക്കാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ച് രോഷാകുലരായി.

Share this Article

Leave a Comment