ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ 15 ബി.ജെ.പി എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്യുകയും സഭ നിര്‍ത്തിവെക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ജയ് റാം താക്കൂര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഭയില്‍ മോശമായി പെരുമാറിയതിനും മുദ്രാവാക്യം വിളിച്ചതിനുമാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ സഭയിലെ ബി.ജെ.പി എംഎല്‍.എമാരുടെ എണ്ണം 11 ആയി ചുരുങ്ങി.
ഹിമാചല്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍; 15 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത് സ്പീക്കര്‍; സഭ നിര്‍ത്തിവച്ചു
- Related News
- Latest News