Newsperseconds.com

രാമേശ്വരം കഫേ സ്ഫോടനം; പ്രതിയുടെ മുഖം പതിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Capture

മാര്‍ച്ച് ഒന്നിന് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്ഫോടനം നടത്തിയതായി സംശയിക്കുന്നയാളുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ മുഖം പുറത്തുവിട്ട് എന്‍ഐഎ. നഗരത്തില്‍ ഇയാള്‍ സഞ്ചരിച്ച ബിഎംടിസി ബസ്സിലെ ക്യാമറയില്‍ പതിഞ്ഞ മുഖമാണ് പുറത്തുവിട്ടത്.

ബോംബ് വച്ച് തിരികെ പോകുന്ന വഴി ഇയാള്‍ വസ്ത്രം മാറിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കഫേയില്‍ വന്നപ്പോള്‍ ഇയാള്‍ ധരിച്ചിരുന്ന പത്ത് എന്നെഴുതിയ തൊപ്പി വഴിയരികില്‍ ഉപക്ഷിച്ചത് എന്‍ഐഎ കണ്ടെടുത്തു. ഒന്നിലധികം ബിഎംടിസി ബസ്സുകളില്‍ ഇയാള്‍ സഞ്ചരിച്ചിട്ടുമുണ്ട്. രാമേശ്വരം കഫേയില്‍ നിന്ന് തിരികെ പോകുന്ന വഴിയില്‍ ഇയാള്‍ ഒരു ആരാധനാലയത്തില്‍ കയറിയതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

Share this Article

Leave a Comment