ബെംഗളൂരു: ജലക്ഷാമം കാരണം ബാംഗ്ലൂരിലെ വിവിധ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിജയനഗറിലെ ഒരു കോച്ചിംഗ് സെന്റര്‍ ഒരാഴ്ചത്തേക്ക് വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. നഗരത്തിലെ ബന്നാര്‍ഘട്ട റോഡിലുള്ള സ്‌കൂള്‍ അടച്ചുപൂട്ടി. സമീപ വര്‍ഷങ്ങളിലെ ഏറ്റവും മോശമായ ജലപ്രതിസന്ധിയാണ് നഗരം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
ബംഗളൂരു റോഡുകളിലൂടെ വാട്ടര്‍ ടാങ്കറുകള്‍ കൊണ്ടുപോകുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. സാധാരണ ദിവസങ്ങളില്‍ ഒരു ടാങ്കറിന് 700 മുതല്‍ 800 രൂപ വരെയാണ് ജലവിതരണക്കാര്‍ ഈടാക്കിയിരുന്നത് എന്നാല്‍ ആവശ്യക്കാര്‍ കൂടുതലായതിനാല്‍ ടാങ്കറിന് 1500 മുതല്‍ 1800 രൂപ വരെയാണ് ഈടാക്കുന്നത്.
കര്‍ണാടകയിലെ 136 താലൂക്കുകളില്‍ 123 താലൂക്കുകള്‍ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു. ജലക്ഷാമം പരിഹരിക്കാന്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകളും ഹെല്‍പ്പ് ലൈനുകളും സ്ഥാപിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.