ഡല്‍ഹി: വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന 15 വയസ്സുകാരിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അറസ്റ്റില്‍. അസ്സം ഡിഎസ്പി കിരണ്‍ നാഥാണ് അറസ്റ്റിലായത്. കിരണിന്റെ വീട്ടില്‍ ജോലിക്കായാണ് കുട്ടിയെ കൊണ്ടുവന്നത്. തുടര്‍ന്ന് കുടുംബത്തിന്റെ കൂടി സഹായത്തോടെ നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്നാണ് 15 കാരിയുടെ ആരോപണം.
കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും കിരണിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 376 (പതിനാറ് വയസ്സില്‍ താഴെയുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യുക), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള (പോക്സോ) സെക്ഷന്‍ 6 എന്നിവ പ്രകാരം കിരണ്‍ നാഥ് എന്ന ഡിഎസ്പിയെ അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുയാണെന്നും പൊലീസ് വ്യക്തമാക്കി.