Newsperseconds.com

സിഎഎ നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി; ഏപ്രില്‍ 9ന് വീണ്ടും വാദം

Capture

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി തത്കാലം അംഗീകരിച്ചില്ല. ഏപ്രില്‍ 9ന് അടുത്ത വാദം കേള്‍ക്കല്‍ തീയതിയായി നിശ്ചയിച്ചു. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നല്‍കി. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുന്‍ വിധിയോടുള്ള ഹര്‍ജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു.
ഹര്‍ജികള്‍ സുപ്രീം കോടതി തീര്‍പ്പാക്കുന്നതുവരെ നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ 20 അപേക്ഷകളില്‍ മറുപടി നല്‍കാന്‍ തനിക്ക് കുറച്ച് സമയം ആവശ്യമാണെന്ന് വാദത്തിനിടെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു.

നിയമം പാര്‍ലമെന്റ് പാസാക്കി നാല് വര്‍ഷത്തിന് ശേഷം മാര്‍ച്ച് 11 ന് കേന്ദ്രം സിഎഎ നിയമങ്ങള്‍ വിജ്ഞാപനം ഇറക്കിയതെന്ന് മുസ്ലിം ലീഗിനായി കപില്‍ സിബല്‍ വാദിച്ചു. ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ല. അതിനാല്‍ സ്റ്റേ വേണം. സ്റ്റേ നല്‍കിയ ശേഷം വിശദമായ വാദം ഏപ്രിലില്‍ കേട്ടുകൂടേ എന്ന് സിബില്‍ ചോദിച്ചു.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറി 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരുള്‍പ്പെടെ പീഡനത്തിനിരയായ അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് സിഎഎ ലക്ഷ്യമിടുന്നത്.

Share this Article

Leave a Comment