പട്ന: ബീഹാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ജനതാദള്‍ യുണൈറ്റഡ്. ദേശീയ വൈസ് പ്രസിഡന്റ് വസിഷ്ഠ് നാരായണ്‍ സിങ് ആണ് പട്ടിക പ്രഖ്യാപിച്ചത്. രണ്ട് സിറ്റിംഗ് എംപിമാരെ ഒഴിവാക്കിയാണ് പ്രഖ്യാപനം. പിന്നാക്ക വിഭാഗ നേതാക്കള്‍ക്ക് മുന്‍ഗണന നല്കി. ജെഡിയുവിന്റെ മുഖ്യ എതിരാളികളായ ആര്‍ജെഡി വിട്ട് പാര്‍ട്ടിയിലെത്തിയ ലൗലി ആനന്ദ് പട്ടികയില്‍ ഇടം നേടി. ഷിയോഹാറില്‍ നിന്നാണ് ലൗലി ആനന്ദ് ജനവിധി തേടുക. ഈ മാസം തുടക്കത്തിലാണ് ലൗലി ആനന്ദ് ജെഡിയുവിലെത്തിയത്.
സിതാമര്‍ഹി, സിവാന്‍ മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാരെ മാറ്റി. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനായ ദേവേഷ് ചന്ദ്ര താക്കൂര്‍ സീതാമര്‍ഹിയില്‍ ജെഡിയുവിനെ പ്രതിനിധീകരിക്കും. കഴിഞ്ഞ ദിവസം ജെഡിയുവിനോടൊപ്പം ചേര്‍ന്ന വിജയ് ലക്ഷ്മി സിവാന്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. അടുത്തിടെ ആര്‍ജെഡിയില്‍ നിന്ന് ജെഡിയുവിലേക്ക് മാറിയ ലൗലി ആനന്ദാണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ശ്രദ്ധേയമായ കൂട്ടിച്ചേര്‍ക്കല്‍. ഏഴ് ഘട്ടങ്ങളായാണ് ബിഹാറില്‍ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെയുള്ള തിയ്യതികളിലാവും തിരഞ്ഞെടുപ്പ്.
- ഷിയോഹര്‍: ലൗലി ആനന്ദ്
- സീതാമര്‍ഹി: ദേവേഷ് ചന്ദ്ര താക്കൂര്‍
- വാല്മീകിനഗര്: സുനില്‍ മഹാതോ
- സുപോള്‍: ദിലേശ്വര് കാമത്ത്
- മധേപുര: ദിനേശ് ചന്ദ്ര യാദവ്
- ജഹാനാബാദ്: ചന്ദേശ്വര് പ്രസാദ്
- ശിവന്: വിജയലക്ഷ്മി ദേവി
- ഗോപാല്‍ഗഞ്ച്: അലോക് സുമന്
- പൂര്‍ണിയ: സന്തോഷ് കുശ്വാഹ
- കിഷന്‍ഗഞ്ച്: മാസ്റ്റര്‍ മുജാഹിദ് ആലം
- കതിഹാര്‍: ദുലാല്‍ചന്ദ് ഗോസ്വാമി
- മുംഗര്‍: രാജീവ് രഞ്ജന്‍ (ലാലന്) സിംഗ്
- ബങ്ക: ഗിര്‍ധാരി യാദവ്
- ഭഗല്‍പൂര്‍: അജയ് മണ്ഡല്
- നളന്ദ: കൗശലേന്ദ്ര കുമാര്‍
- ജഞ്ജര്‍പൂര്‍: രാംപ്രീത് മണ്ഡല്