Newsperseconds.com

പശ്ചിമ ബംഗാളില്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 5 ആയി; നൂറിലധികം പേര്‍ക്ക് പരിക്ക്; മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് മമത ബാനര്‍ജി

Capture

ജല്‍പായ്ഗുരി: ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയുടെ ചില ഭാഗങ്ങളില്‍ നാശം വിതച്ച കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും മൈനാഗുരിയുടെ അയല്‍പക്കത്തെ പല പ്രദേശങ്ങളിലും ആലിപ്പഴത്തോടൊപ്പമുള്ള ശക്തമായ കാറ്റില്‍ നിരവധി കുടിലുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതത്തൂണുകള്‍ തകരുകയും ചെയ്തു. നൂറിലധികം പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.

ജില്ലയിലെത്തിയ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഭരണത്തിന്റെ എല്ലാ സഹായവും ഉറപ്പ് നല്‍കിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം വളരെ കൂടുതലാണ്. പരിക്കേറ്റവരെയും കൊടുങ്കാറ്റില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി കണ്ടു. ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കാന്‍ സംസ്ഥാന ഭരണകൂടം എല്ലാം ചെയ്യുമെന്ന് മമത ബാനര്‍ജി വാക്കുനല്‍കി. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അവര്‍ക്ക് എല്ലാവിധ സഹായങ്ങളും അവര്‍ ഉറപ്പുനല്‍കുകയും ചെയ്തു.

ബാനര്‍ജി, ടിഎംസി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ജല്‍പായ്ഗുരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി, വഴിയില്‍ മറ്റ് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. ജില്ലയിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ രാജര്‍ഹട്ട്, ബര്‍ണിഷ്, ബകാലി, ജോര്‍പാക്ഡി, മധബ്ദംഗ, സപ്തിബാരി എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും വിളകളും നശിച്ചതായി അധികൃതര്‍ പറഞ്ഞു.

Share this Article

Leave a Comment