Newsperseconds.com

പത്രിക സമര്‍പ്പണം അവസാന ഘട്ടത്തിലേക്ക്; രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും

Capture

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലു വരെ. പത്രിക സമര്‍പ്പണം അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രിക സമര്‍പ്പിച്ചേക്കും.

നാളെ രാവിലെ പത്ത് മണിയോടെ പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ഗാന്ധി വയനാട്ടിലെത്തും. 12 മണിയോടെ പത്രിക സമര്‍പ്പിച്ച് നാളെ തന്നെ തിരികെ മടങ്ങും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. ആനി രാജയാണ് വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കെ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി.

അതേ സമയം, ചാലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ എ ഉണ്ണികൃഷ്ണന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. എറണാകുളം കലക്ടറേറ്റിലെത്തിയാണ് പത്രിക നല്‍കുക. വരണാധികാരിയായ എറണാകുളം എഡിഎമ്മിന് മുമ്പാകെയാണ് പത്രിക നല്‍കുക. തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 നാണ് പത്രികാ സമര്‍പ്പണം. ഇതിനു മുമ്പായി നിയമസഭയിലെ ഇഎംഎസ് പ്രതിമ, പട്ടത്തെ എംഎന്‍ പ്രതിമ, പാളയം രക്തസാക്ഷി മണ്ഡപം, സ്വദേശാഭിമാനി പ്രതിമ എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തും.

Share this Article

Leave a Comment