Newsperseconds.com

തിരുപ്പൂര്‍ വെള്ളക്കോയിലില്‍ ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

Capture

തിരുപ്പൂര്‍: തിരുപ്പൂര്‍ ജില്ലയിലെ വെള്ളക്കോയിലിന് സമീപം ഓലപാളയത്ത് ബസില്‍ കാര്‍ ഇടിച്ച് മൂന്ന് മാസം പ്രായമുള്ള കുട്ടിയടക്കം അഞ്ച് പേര്‍ മരിച്ചു. തിരുപ്പൂര്‍ നഗരത്തിലെ നെല്ലിക്കോവുണ്ടന്‍ പുതൂര്‍ സ്വദേശികളായ കെ.ചന്ദ്രശേഖരനും (60) ഭാര്യ ചിത്ര (57), മകന്‍ ഇളവരശന്‍ (26), ഭാര്യ അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. മൂത്തമകന്‍ ശശിധരന്‍ പരിക്കുകളോടെ ചികിത്സയിലാണ്

ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളക്കോവിലില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. ചന്ദ്രശേഖറിന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കുടുംബം തിരുക്കടയൂര്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷം തിരികെ തിരുപ്പൂരിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

Share this Article

Leave a Comment