Newsperseconds.com

ജൈന ദമ്പതികള്‍ തങ്ങളുടെ ജീവിത സമ്പാദ്യമായ 200 കോടി രൂപ ദാനം നല്‍കി; ഇനി സന്യാസ ജീവിതത്തിലേക്ക്

Capture

ഗുജറാത്തില്‍ നിന്നുള്ള സമ്പന്നരായ ജൈന ദമ്പതികള്‍ തങ്ങളുടെ ജീവിത സമ്പാദ്യമായ 200 കോടി രൂപ ദാനം നല്‍കി സന്യാസം സ്വീകരിക്കാന്‍ പോകുന്നു. ഫെബ്രുവരിയില്‍ നടന്ന ഒരു ആഡംബര ചടങ്ങിനിടെ ഭാവേഷ് ഭണ്ഡാരിയും ഭാര്യയും തങ്ങളുടെ എല്ലാ സമ്പത്തും സംഭാവന ചെയ്തിരുന്നു. തങ്ങള്‍ സമ്പാദിച്ച മുഴുവന്‍ സ്വത്തുവകകളും സംഭാവന നല്‍കിയശേഷം സന്യാസം സ്വീകരിക്കാനാണാന്‍ ദമ്പതിമാരുടെ തീരുമാനം.

ഗുജറാത്തിലെ വ്യവസായിയും ഹിമ്മത്ത്നഗര്‍ സ്വദേശിയുമായ ഭവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് 200 കോടി ദാനം നല്‍കി ജനങ്ങളെ ഞെട്ടിച്ചത്. ജൈനവിഭാഗത്തില്‍പ്പെട്ട ഇരുവരും ഈ മാസം നടക്കുന്ന ചടങ്ങില്‍ സന്യാസം സ്വീകരിക്കും. നാലു കിലോമീറ്ററോളം യാത്ര നടത്തിയാണ് ഇവര്‍ തങ്ങളുടെ ഭൗതികവസ്തുക്കളെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കിയത്. 2022ല്‍ ദമ്പതികളുടെ രണ്ട് കുട്ടികള്‍ – 19 വയസ്സുള്ള ഒരു മകളും 16 വയസ്സുള്ള ഒരു മകനും സന്യാസം സ്വീകരിച്ചിരുന്നു. ദമ്പതികള്‍ ഇപ്പോള്‍ അവരുടെ പാത പിന്തുടരുകയാണ്.

മൊബൈല്‍ ഫോണും എസിയും ഫാനും തുടങ്ങി എല്ലാ ഉപകരണങ്ങളും ഇത്തരത്തില്‍ നല്‍കി. രഥത്തില്‍ രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് ഇവര്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഏപ്രില്‍ 22-ന് നടക്കുന്ന ചടങ്ങില്‍ സന്യാസദീക്ഷ സ്വീകരിച്ചാല്‍ കുടുംബ ബന്ധങ്ങളും ത്യജിക്കും. തുടര്‍ന്ന് ഭൗതികവസ്തുക്കള്‍ ഒന്നും ഇവര്‍ക്ക് സ്വന്തമാക്കി വയ്ക്കാനുമാവില്ല. നഗ്‌നപാദരായി രാജ്യമാകെ സഞ്ചരിക്കേണ്ട ഇവര്‍ക്ക് ഭിക്ഷാടനം നടത്തിയാവും ജീവിക്കേണ്ടിവരിക. രണ്ടു വെളുത്ത വസ്ത്രങ്ങളും ഭിക്ഷാപാത്രവും മാത്രമാവും യാത്രയില്‍ ഒപ്പമുണ്ടാകുക.

Share this Article

Leave a Comment