Newsperseconds.com

‘രാഷ്ട്രത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച മഹത് വ്യക്തി’; ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ എന്നാക്കി മാറ്റണമെന്ന ആവശ്യമുന്നയിച്ച് ഡോ: രാജീവ് മേനോന്‍

Untitled 1

ഡല്‍ഹിയിലെ പ്രധാന വിമാനത്താവളമായ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ആര്‍എസ്എസ് സ്ഥാപകനായ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പേരിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്‍. ഇന്ദിരാഗാന്ധിയുടെ പേരിട്ടിരിക്കുന്ന ഈ വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്. എന്നാല്‍ ബിജെപി ഭരണത്തിലേറി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും പേര് മാറ്റത്തെകുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. അടുത്ത് വരുന്ന സര്‍ക്കാരിന്റെ കാലയളവില്‍ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട് എന്ന പേര് മാറ്റി കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ എയര്‍പോര്‍ട്ട് എന്നാക്കണമെന്ന് ന്യൂസ് പെര്‍ സെക്കന്റ്‌സുമായുള്ള അഭിമുഖത്തില്‍ ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.

2

കടുത്ത ദേശഭക്തിയും ബ്രിട്ടീഷ് ഭരണത്തോടുള്ള വിമുഖതയും ഹെഡ്‌ഗേവാര്‍ തുറന്നു കാണിച്ചിരുന്നു. അതേ സമയം, സ്വാതന്ത്രത്തിന് ശേഷം ഇന്ദിരാഗാന്ധി നെഹ്‌റുവിന്റെ പിന്‍ഗാമിയായി കടന്നുവന്നു എന്നുള്ളതല്ലാതെ അതിനപ്പുറത്തേക്ക് രാജ്യത്തിന് വേണ്ടി ഒരു സേവനവും ഇന്ദിരാഗാന്ധി നല്‍കിയിട്ടില്ല. എന്നാല്‍ സ്വന്തം രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചും ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രസ്ഥാനത്തിന്റെ ഭാഗമായും നില കൊണ്ട വലിയ മനുഷ്യനാണ് ഹെഡ്‌ഗേവാര്‍. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന് വേണ്ടി നേതൃത്വം നല്‍കിയ മഹത് വ്യക്തിത്വത്തിന്റെ പേര് ഈ രാജ്യത്തെ ജനങ്ങള്‍ കാത്ത് സൂക്ഷിക്കണമെന്നും ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട് ഹെഡ്‌ഗേവാറിന്റെ പേരില്‍ അറിയപ്പെടേണ്ടതാണെന്നും ഡോ.രാജീവ്‌മേനോന്‍ വ്യക്തമാക്കി.

P

ആര്‍.എസ്.എസിന്റെ സ്ഥാപകനും അതിന്റെ ആദ്യത്തെ സര്‍സംഘചാലകനുമായിരുന്നു ഡോക്ടര്‍ജി എന്നറിയപ്പെട്ടിരുന്ന ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍. ഭാരതീയ ദര്‍ശനങ്ങളിലും ജീവിതമൂല്യങ്ങളിലുമൂന്നി ഭാരതത്തെ ഉന്നതമായ അവസ്ഥയില്‍ എത്തിക്കുക എന്ന ആശയത്തിനു പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ.ഹെഡ്‌ഗേവാര്‍ ആര്‍.എസ്.എസ്. സ്ഥാപിച്ചത്. ഹെഡ്‌ഗേവാറിന്റെ ചിന്താധാരകളെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായ സ്വാമി വിവേകാനന്ദ, വിനായക് ദാമോദര്‍ സവര്‍ക്കര്‍, അരബിന്ദോ എന്നിവരുടെ തത്ത്വങ്ങളും ആശയങ്ങളും സ്വാധീനിച്ചിരുന്നുവെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. ഹെഡ്‌ഗേവാറിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് എന്ന പാര്‍ട്ടി വളര്‍ന്നതും ബിജെപി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ പതിച്ചതും കേന്ദ്രഭരണം വന്‍ പിന്തുണയോട് കൂടി സാധ്യമായതും. അങ്ങനെയൊരു മഹത് വ്യക്തിയുടെ പേരില്‍ ഇന്ത്യയുടെ തലസ്ഥാനനഗരിയിലുള്ള എയര്‍പോര്‍ട്ട് മാറ്റണമെന്നും ആ പേര് എന്നും ഓര്‍ത്തിരിക്കേണ്ടതാണെന്നും ഡോ.രാജീവ്‌മേനോന്‍ അഭിപ്രായപ്പെട്ടു.

Share this Article

Leave a Comment