പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ ചോദ്യങ്ങൾ ബഹിഷ്കരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. പാർലമെന്റിലെ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ, പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എംപി, തന്നോടുള്ള ചോദ്യങ്ങൾ ഗൂഢലക്ഷ്യത്തോടെയുള്ളവയാണെന്ന് ആരോപിച്ചാണ് ഹിയറിങ്ങ് ബഹിഷ്ക്കരിച്ചത്. എത്തിക്സ് കമ്മിറ്റിയിൽ അംഗമായ ഭരണപക്ഷ എംപി വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നുമാണ് മഹുവയുടെ ആരോപണം.
ഒരു വനിത എംപിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളാണഅ താൻ നേരട്ടതെന്നും എത്തിക്സ് കമ്മിറ്റി ചെയർമാൻ പക്ഷപാതിത്വപരമായി പെരുമാറിയെന്നും മഹുവ കുറ്റപ്പെടുത്തി.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണം പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ മഹുവ മൊയ്ത്ര നിഷേധിച്ച മഹുവ,. വിവാദത്തില്‍ മന്ത്രാലയങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും കമ്മിറ്റിക്ക് മുൻപാകെ ആവശ്യപ്പെട്ടു.
ഇതിനു പുറമേ, പരാതിക്കാരനായ ആനന്ദ് ദെഹദ്രായിയേയും, ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ നന്ദാനിയേയും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന മഹുവയുടെ ആവശ്യവും സമിതി പരിഗണിച്ചില്ല. ഒരു മാസത്തിനുള്ളില്‍ എത്തിക്സ് കമ്മിറ്റി സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പദവി ദുരുപയോഗം ചെയ്തുവെന്ന് തെളിഞ്ഞാല്‍ മഹുവയെ അയോഗ്യയാക്കാനോ സസ്പെന്‍ഡ് ചെയ്യാനോ ഉള്ള ശുപാര്‍ശ സമിതിക്ക് നല്‍കാനാണ് തീരുമാനം.