കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമാണ് ഷാ എത്തിയത്. ശക്തമായ സര്‍ക്കാരിന് വേണ്ടി വോട്ട് ചെയ്യാന്‍ ഗാന്ധി നഗറിലെ വോട്ടര്‍മാരോട് എക്‌സിലൂടെ അഭ്യര്‍ത്ഥിച്ച് അമിത്ഷാ.
”ഗാന്ധിനഗര്‍ ലോക്സഭയിലെ എന്റെ പ്രിയ സഹോദരങ്ങളോടും സഹോദരിമാരോടും യുവസുഹൃത്തുക്കളോടും നിങ്ങളുടെ ഒരു വോട്ടിന് വലിയ ശക്തിയുണ്ടെന്ന് പ്രത്യേകം പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഒരു വോട്ടിന് ഗാന്ധിനഗറിനെ ഇന്ത്യയിലെ ഏറ്റവും വികസിത പ്രദേശമാക്കി മാറ്റാന്‍ കഴിയും. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റാനാവും. രാജ്യത്തെ ശത്രുതയോടെ കാണുന്നവരുടെ വീട്ടില്‍ കയറി അവരെ തുടച്ചു നീക്കാന്‍ അധികാരമുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. ലോകോത്തര ഹൈവേകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍ എന്നിവ നല്‍കുന്ന ഒരു സര്‍ക്കാര്‍ സൃഷ്ടിക്കാനാവും. അതിനാല്‍ നിങ്ങളുടെ വോട്ടിന്റെ ശക്തി തിരിച്ചറിയുകയും വോട്ട് ചെയ്യുകയും മറ്റുള്ളവരെയും വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക,” ഷാ എക്സ് പോസ്റ്റില്‍ കുറിച്ചു.