Newsperseconds.com

കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടു; തെലങ്കാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഎം

Untitled-1

ഹൈദരാബാദ്: കോണ്‍ഗ്രസുമായി സീറ്റ് കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സി.പി.ഐ.എം. 17 സീറ്റുകളുടെ ആദ്യ പട്ടികയും പാര്‍ട്ടി പുറത്തുവിട്ടു. സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ സിപിഎം സമയം നല്‍കിയിരുന്നു.

എന്നാല്‍ സിപിഎമ്മിന്റെ സമയപരിധിയോട് കോണ്‍ഗ്രസ് പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് സംസ്ഥാനതല യോഗത്തിന് ശേഷം സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ഹുസൂര്‍നഗര്‍, കോതാഡ്, കോതഗുഡെം, അശ്വറോപേട്ട്, സത്തുപള്ളി, വൈര, പാലയര്‍, ഭദ്രാചലം, മധീര, ജങ്കാവ്, പട്ടഞ്ചെരു, മുഷീറാബാദ്, നക്രേക്കല്‍, ഇബ്രാഹിംപട്ടണം, മിരിയാലഗുഡ, നല്‍ഗോണ്ട എന്നീ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പറഞ്ഞു.

Share this Article

Leave a Comment