Newsperseconds.com

ബീഹാറിൽ വനിതാ കോൺസ്റ്റബിളിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ജെഡിയു നേതാവ് അറസ്റ്റിൽ

Untitled design (11)

ബീഹാറിൽ വനിതാ കോൺസ്റ്റബിളിനെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച് ജെഡിയു നേതാവ്. ബീഹാറിലെ സഹർസയിലാണ് സംഭവം. ആരോപണവിധേയനായ ജെഡിയു നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിൻ്റ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

നവംബർ ഒന്നിന് രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ചിലർ തടയാൻ ശ്രമിച്ചു. എന്നാൽ പൊലീസ് ഇവരെ പ്രതിരോധിക്കുകയും ബാരിക്കേഡ് തീർത്തെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

പ്രതികളെ ജെഡിയു നേതാവ് ചുന്ന മുഖിയ ഒളിപ്പിച്ചിരിക്കുകയാണെന്ന വിവരത്തെ തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തി. പൊലീസിനെ കണ്ടയുടൻ മുഖിയയും അനുയായികളും ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് മുഖിയ ഒരു ബക്കറ്റ് നിറയെ പെട്രോൾ എടുത്ത് വനിതാ കോൺസ്റ്റബിളിന് നേരെ ഒഴിച്ചു.

തീപ്പെട്ടി എടുക്കാൻ ഭാര്യയോട് ആവശ്യപ്പെടുകയും കോൺസ്റ്റബിളിനെ തീകൊളുത്താനും ശ്രമിക്കുകയായിരുന്നു. പൊലീസ് സാഹസികമായി ജെഡിയു നേതാവിനെ പിടികൂടി അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.

Share this Article

Leave a Comment