റാഞ്ചി: മദ്യം നല്‍കാന്‍ ബാര്‍ ജീവനക്കാരന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബാറിലുണ്ടായിരുന്ന ഡിജെയെ യുവാവ് വെടിവെച്ചുകൊന്നു. സംഭവത്തില്‍ അഭിഷേക് സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റാഞ്ചിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഷോര്‍ട്‌സ് മാത്രം ധരിച്ചെത്തിയ ഒരാള്‍ വെടിയുതിര്‍ക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാളുടെ മുഖം ടീഷര്‍ട്ട് കൊണ്ട് മറച്ചിരിക്കുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
പുലര്‍ച്ചെ ഒരു മണിയോടെ ബാര്‍ പൂട്ടിയ ശേഷം പ്രതിയും മറ്റ് നാല് പേരും ബാറിലെത്തുകയായിരുന്നു. തുടര്‍ന്ന് മദ്യം വിളമ്പാന്‍ ബാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ തര്‍ക്കമായി. തര്‍ക്കത്തിനിടെ അവരില്‍ ഒരാള്‍ തോക്ക് കൊണ്ടുവന്ന് ഡിജെയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.