Newsperseconds.com

വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Capture

കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹരിയാന സ്വദേശിയെ പൊലീസ് പിടികൂടി. ഹരിയാനയിലെ ചങ്കിദുര്‍ഗ് സ്വദേശി സുശീല്‍ കുമാറിനെയാണ് (34) കോഴിക്കോട് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. അതിക്രമത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കോഴിക്കോട് താമസിച്ച് വരികയായിരുന്നു.

2023-ലാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. ഹരിയാന സ്വദേശിയായ യുവാവ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പീഡനത്തിനൊടുവില്‍ ഇയാള്‍ പെണ്‍കുട്ടിയെ ഹരിയാനയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പെണ്‍കുട്ടിയെ കാണാതായത് സംബന്ധിച്ച് കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹരിയാനയില്‍ നിന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്. മൊഴിയെടുത്തതിന് ശേഷം പെണ്‍കുട്ടിയെ കുടുംബത്തിന് കൈമാറി.

Share this Article

Leave a Comment