സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് യുവ ഭാരതത്തെ കൈ പിടിച്ചുയര്‍ത്തിയ വിനായക് ദാമോദര്‍ സാവര്‍ക്കറിനെ ഭാരത് രത്‌ന നല്‍കി ആദരിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. ഭാരതത്തിന്റെ അഥസ്ഥിത സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ടി ശബ്ദമുയര്‍ത്തിയ ധീര യോദ്ധാവാണ് സാവര്‍ക്കര്‍. സുഭാഷ് ചന്ദ്രബോസും ഭഗത്സിംഗും സുഖ്‌ദേവും സവര്‍ക്കറില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടവരാണ്. സവര്‍ക്കര്‍ എന്ന വിപ്ലവകാരിക്ക് ഇന്ത്യയില്‍ വേണ്ടത്ര പരിഗണന ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ ഇദ്ദേഹത്തെ ആദരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സായുധ സ്വാതന്ത്ര്യ വിപ്ലവത്തിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന വീര സവര്‍ക്കറിന് ഭാരത് രത്‌ന നല്‍കി ആദരിക്കണമെന്നുള്ള നിവേദനം കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
റാമോഷി വിപ്ലത്തിന്റെ ഭൂമികയായിരുന്ന മഹാരാഷ്ട്രയായിരുന്നു വീര സാവര്‍ക്കറുടെ ജന്മദേശം. വീര്‍ വിനായക് ദാമോദര്‍ സാവര്‍ക്കര്‍ വിപ്ലവകാരി, ഹിന്ദുത്വസൈദ്ധാന്തികന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു പ്രവര്‍ത്തിച്ചതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. വിപ്ലവകാരിയായ ദേശസ്‌നേഹി എന്നാണ് മഹാത്മാ ഗാന്ധി അക്കാലത്ത് സാവര്‍ക്കറെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി പഠനം നടത്തുമ്പോഴാണ് സാവര്‍ക്കര്‍ വിപ്ലവത്തിന്റെ പാത സ്വീകരിക്കുന്നത്. സവര്‍ക്കറുടെ വിപ്ലവ പ്രവര്‍ത്തനത്തെ ഇന്ദിരാഗാന്ധി ആദരപൂര്‍വ്വം സ്മരിക്കുകയും സ്വാതന്ത്ര്യസമരത്തിന് പ്രേരണയായിത്തീര്‍ന്ന അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടും സവര്‍ക്കറെ കുറിച്ച് ബഹുമാനത്തോടെ മാത്രമേ പറഞ്ഞിട്ടുള്ളൂ , എഴുതിയിട്ടുള്ളൂ. എന്നിട്ടും പുതിയ തലമുറയിലെ കോണ്‍ഗ്രസ്സുകാരും മാര്‍ക്‌സിസ്റ്റുകാരും സവര്‍ക്കറെ അതിനീചമായി അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. സ്വന്തം ജീവിതം തന്നെ രാഷ്ട്രത്തിനായി ഹോമിച്ച ഒരു മഹാ പുരുഷനെ ആക്ഷേപിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് തരില്ലെന്നും ഡോ.രാജീവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.
സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്നു പുറത്താക്കണമെന്നാണ് സാവര്‍ക്കര്‍ ആഗ്രഹിച്ചത്. ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദേശസാധനങ്ങള്‍ ബഹിഷ്‌കരിക്കല്‍ പ്രക്ഷോഭത്തില്‍ സാവര്‍ക്കര്‍ ഭാഗഭാക്കായി. അദ്ദേഹം ജനിച്ചു വളര്‍ന്ന മണ്ണ് വിപ്ലവകാരികളുടെ മണ്ണായിരുന്നു. അദ്ദേഹം ജനിച്ച സമുദായത്തെക്കുറിച്ച് പറഞ്ഞാല്‍ വിപ്ലവകാരുടെ ജന്മത്താല്‍ സമൃദ്ധമായതും. കുട്ടിക്കാലം മുതല്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട സാവര്‍ക്കര്‍ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ തന്നെ വിപ്ലവ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ആദ്യകാല ഇന്ത്യന്‍ വിപ്ലവ ചരിത്രത്തിന്റെ പഠനങ്ങളൊന്നും സാവര്‍ക്കറെ ഒഴിവാക്കി കൊണ്ട് സാധ്യമല്ലായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തെ ഇന്ത്യാ ചരിത്രം വേണ്ടപോലെ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നത് സംശയമാണെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.